SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

മനം കവർന്ന് മത്സ്യകന്യക

Increase Font Size Decrease Font Size Print Page
photo

പാലോട്: ഒരാഴ്ച പിന്നിടുന്ന പാലോട് മേളയിൽ കുട്ടികളുടെയും കുടുംബങ്ങളുടെയും മനം കവർന്ന് മത്സ്യകന്യകയുടെ അത്ഭുത കൊട്ടാരം. ഇന്തോനേഷ്യൻ കലാകാരിയായ 21കാരി മത്സ്യകന്യകയായി സന്ദർശകർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന അത്ഭുത കൊട്ടാരമാണ് 63ാമത് മേളയിൽ ഹൈലൈറ്റ്.നൂതന സാങ്കേതിക സഹായത്തോടെ സജ്ജമാക്കിയ ഹൊറർ ഹൗസിലും സന്ദർശകർ നിറഞ്ഞു. മരണക്കിണർ, അന്നലൂഞ്ഞാൽ, ഡ്രാഗൺ ട്രെയിൻ തുടങ്ങിയവയുമുണ്ട്. കഴിഞ്ഞ ദിവസം മേളയിൽ വിമുക്ത ഭടന്മാർക്ക് ആദരവ് ഒരുക്കി. എക്സ്. സർവീസ് ലീഗ് പാലോട് യൂണിറ്റ് പ്രസിഡന്റ് കെ.മധുസൂദനൻ നായരുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ആർ.ഷൈജു ഉദ്ഘാടനം ചെയ്തു.

മേളയിൽ ഇന്ന്

രാവിലെ 10ന് ആയുർവേദ ക്യാമ്പ്, ഉച്ചയ്ക്ക് 3ന് കാർഷിക ക്വിസ് ഡോ.അജീഷ് വൃന്ദാവനവും മലയോര കർഷക സംഗമം മുല്ലക്കര രത്നാകരനും ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് നാടകം-മാടൻ മോക്ഷം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY