SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

വർക്കിംഗ്‌ ഗ്രൂപ്പ് യോഗം

Increase Font Size Decrease Font Size Print Page
1

നെയ്യാറ്റിൻകര: ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ആശയം പ്രാവർത്തികമാക്കാൻ അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ജനകീയമാകണമെന്ന് അഡ്വ.എം.വിൻസന്റ് എം.എൽ.എ പറഞ്ഞു. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുനസംഘടിപ്പിക്കപ്പെട്ട ആദ്യ വർക്കിംഗ്‌ ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആസൂത്രണസമിതിയും 13 വർക്കിംഗ്‌ ഗ്രൂപ്പുകളും സംയുക്തമായി തയ്യാറാക്കിയ നിർദേശങ്ങൾ അവലോകനം ചെയ്തു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിഖില റെജി അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ്‌ ചൊവ്വര രാജൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാഞ്ഞിരകുളം ശരത് കുമാർ,വികസനകാര്യ ചെയർപേഴ്സൺ ഗീത കുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂഡി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പരണിയം ഫ്രാൻസിസ്,വിദ്യ,അമൃത പ്രസാദ്,അനിക്കുട്ടൻ,സനൽ രാജ്,അരുൺ,വസന്ത,ബിൻസി,ദിപിൻ ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ അനിൽകുമാർ.പി.വൈ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY