SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

പാലോട് മേള ഇന്ന് കൊടിയിറങ്ങും

Increase Font Size Decrease Font Size Print Page
photo

സുരക്ഷയൊരുക്കി പൊലീസ്

പാലോട്: 63-ാമത് പാലോട് കാർഷിക കലാമേളയും കന്നുകാലിച്ചന്തയും ഇന്ന് കൊടിയിറങ്ങും. കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങളാണ് മേള നഗരിയിൽ ഒഴുകിയെത്തുന്നത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി പൊലീസ് അറിയിച്ചു. പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിന്റെ പവലിയനിൽ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും ചെടികളും ഇന്നും വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മുട്ടക്കോഴി വിതരണവും കന്നുകാലിച്ചന്തയിൽ കുടി മാടുകളുടെയും തെലുങ്കാന പോത്തുകളുടെയും വില്പനയും ഉണ്ടായിരിക്കും.മേളയിൽ യൂത്ത് വിറ്റ്നസ് -സംവാദം എ.എ.റഹിം എം.പി ഉദ്ഘാടനം ചെയ്തു. വിജേഷ് ചൂടൽ മോഡറേറ്ററായിരുന്നു. എം.എം.അൻസാരി സ്വാഗതം പറഞ്ഞു. സുധീർ ഷാ, അധിൻ.എ,എസ്.ആർ.രജികുമാർ,സുധീർ എന്നിവർ പങ്കെടുത്തു. വാശിയേറിയ കബഡി ടൂർണമെന്റിൽ ഏഴു ടീമുകളും വോളിബാൾ ടൂർണമെന്റിൽ എട്ടു ടീമുകളും ഏറ്റുമുട്ടി. ഏകാങ്ക നാടക മത്സരവും കൈകൊട്ടിക്കളിയും അരങ്ങേറി. കർഷക സംഗമം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. എൽ. സാജന്റെ അദ്ധ്യക്ഷതയിൽ റിജു ശ്രീധർ സ്വാഗതം പറഞ്ഞു. മികച്ച കർഷകരെ ആദരിച്ചു. അവാർഡ് വിതരണവും നടന്നു.

മേളയിൽ ഇന്ന്

രാവിലെ 10ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിൽ സാദ്ധ്യതകളും സെമിനാർ, വൈകിട്ട് 6ന് സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മുരുകൻ കാട്ടാക്കട,എം.എൽ.എമാരായ വി.ജോയി, ഡി.കെ.മുരളി,മേള രക്ഷാധികാരി വി.കെ മധു എന്നിവർ പങ്കെടുക്കും. ഡോ.അജീഷ് വൃന്ദാവനം,ബി.എം.സി അൻസാരി, വൈശാഖൻ തമ്പി,മനോജ് പാലോടൻ തുടങ്ങിയവർ അവാർഡ് ഏറ്റുവാങ്ങും. രാത്രി 10ന് ജാസി ഗിഫ്റ്റ് ലൈവ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY