SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

ബസ് സ്റ്റാൻഡ് നവീകരണത്തിന് 10.3 കോടിയുടെ ഭരണാനുമതി

Increase Font Size Decrease Font Size Print Page

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഷോപ്പിംഗ് കോംപ്ലക്സും ടെർമിനൽ നിർമ്മാണത്തിന്റെയും ഒന്നാംഘട്ടത്തിന് 10.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഒ.എസ്.അംബിക എം.എൽ.എ അറിയിച്ചു.ആദ്യഘട്ടത്തിൽ ദീർഘദൂര യാത്രയ്ക്കും ഹ്രസ്വ ദൂര യാത്രയ്ക്കും രണ്ട് ബസ് ടെർമിനലുകൾ നിർമ്മിക്കുന്നതിനും ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനുള്ള തുകയാണിത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സാങ്കേതിക അനുമതി സമയബന്ധിതമായി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY