
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ റസൽപുരം വാർഡിൽ ശോച്യാവസ്ഥയിലായി കിടന്നിരുന്ന തേമ്പാമുട്ടം- കാറാത്തല റോഡിന്റെ ടാറിംഗ് പൂർത്തിയായി. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നിർമ്മാണജോലികൾ നീണ്ടുപോവുകയായിരുന്നു. ബാലരാമപുരം പഞ്ചായത്തിൽ സമീപ വാർഡുകളിലെ പ്രാദേശിക റോഡുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. കുണ്ടും കുഴിയും രൂപപ്പെട്ട് മാസങ്ങളോളം കാറാത്തല റോഡ് വഴി ദുരിതയാത്രയായിരുന്നു. രാത്രികാലങ്ങളിൽ റോഡിലെ കുഴികൾ അപകടക്കെണിയായി മാറിയിരുന്നു. തെരുവ് വിളക്കുകളുടെ അപര്യാപ്തതയും തേമ്പാമുട്ടം -കാറാത്തല വഴിയുള്ള ഗതാഗതം സങ്കീർണ്ണമാക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന്റെ നിർമ്മാണജോലികൾ പൂർത്തീകരിച്ചത്. എൻ.ശക്തൻ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെ മിനി സർവീസ് തേമ്പാമുട്ടം -കാറാത്തല വഴി സർവീസ് നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും റൂട്ട് കളക്ഷൻ കുറവായതുകാരണവും സർവീസ് നിറുത്തലാക്കിയിരുന്നു.
തദ്ദേശഫണ്ടും അനുവദിച്ചു
മുപ്പത് ലക്ഷത്തിനും പുറമേ 15 ലക്ഷം രൂപ തദ്ദേശഫണ്ടും റോഡിന്റെ വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. കാറാത്തലയ്ക്ക് സമീപം സൈഡ് വാൾ കെട്ടുന്നതിനും ഓട നവീകരിച്ച് സൈഡ് കോൺക്രീറ്റ് ചെയ്യുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. പഞ്ചായത്ത് റോഡാണെങ്കിലും അഞ്ച് ലക്ഷത്തിൽ താഴെ തുച്ഛമായ ഫണ്ടുപയോഗിച്ചാണ് നേരത്തെ നിർമ്മാണ ജോലികൾ ചെയ്തിരുന്നത്. പണീ തീർന്ന് മാസങ്ങൾക്ക് മുമ്പ് റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയായിരുന്നു.
കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന്
ബി.എം.ആൻഡ് ബി.സി മാതൃകയിൽ ദീർഘകാലസുരക്ഷിതത്വം ഉറപ്പു വരുത്തിയാണ് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. കാറാത്തലയിൽ പുതുതായി വൈദ്യുതി തൂണുകൾ സ്ഥാപിച്ച് കൂടുതൽ തെരുവ് വിളക്കുകൾ കത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട ഒഫ് ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടും തേമ്പാമുട്ടം കാറാത്തല റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.