
പാറശാല: കുഴിത്തുറ മലയാള ഭവനിൽ കമലജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ ദിനാചരണം ഭാഷാ പ്രതിജ്ഞ,പുസ്തക പ്രകാശനം,കവിയരങ്ങ് തുടങ്ങിയ പരിപാടികളോടെ നടന്നു.കവി കരിക്കകം ശ്രീകുമാറിന്റെ കുരുവിപ്പാട്ടുകൾ എന്ന കൃതി കന്യാകുമാരി ജില്ലാ മലയാള സമാജം പ്രസിഡന്റും അഭിഭാഷകനുമായ വി.രാമചന്ദ്രൻ നായർ,കവിയും ചിത്രകാരനുമായ മുരുകൻ കൃഷ്ണപുരത്തിന് നൽകി പ്രകാശനം ചെയ്തു. മാലയ്ക്കോട് ശ്രീകണ്ഠൻ നായർ,തമലം ശ്രീധരൻ നായർ,ചിതറാൽ വിജയകുമാർ, മണലൂർ മണികണ്ഠൻ,ദീപ പ്രസാദ്,ചന്ദ്രമോഹൻ എന്നിവർ കവിതകൾ ചൊല്ലി. കെ.ഗോപകുമാർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |