
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ തെന്നൂർ പാലത്തിന്റെ പുനർനിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 5.22 കോടി രൂപ അനുവദിച്ചതിനെ തുടർന്നുള്ള ടെന്റർ നടപടികൾക്ക് തുടക്കമായതായി ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു.2024 ഒക്ടോബർ 17നാണ് 5.22 കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചത്.ഏറെ കാത്തിരുപ്പുകൾക്കൊടുവിലാണ് പൊതുമരാമത്ത് വകുപ്പ് നടപടികൾക്ക് തുടക്കമായത്. പാലത്തിന്റെ തകർച്ചയെ കുറിച്ച് കേരളകൗമുദി നിരവധി വാർത്തകൾ നൽകിയിരുന്നു.
ആകെ വീതി കുറഞ്ഞതാണ് പാലോട് വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. ലക്ഷങ്ങൾ ചെലവിട്ട് പാലം നവീകരിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളു.ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. മലയോരഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചുകരിക്കകം പാലം പുനഃർനിർമ്മിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാലത്തിന്റെ കൈവരികൾ മാത്രം മാറ്റി തട്ടിക്കൂട്ട് നവീകരണമാണ് ചെയ്തത്.തുടർന്ന് മാദ്ധ്യമങ്ങളുടെ ഇടപെടലിലൂടെയാണ് തുക അനുവദിച്ചത്.
നിലംപൊത്താവുന്ന സ്ഥിതിയിൽ
മലയോരഹൈവേയുടെ നാലാം റീച്ചിൽ ഉൾപ്പെടുന്നതാണ് കൊച്ചുകരിക്കകം പാലം. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മലയോരഹൈവേയിലെ ഏറ്റവും പ്രധാനപ്പെട്ട പാലം. ഇതിലൂടെ ഒരുവാഹനത്തിന് കഷ്ടിച്ച് പോകാനേ ഇടമുള്ളൂ. പഴയപാലം പൊളിച്ചുമാറ്റി പുതിയപാലം നിർമ്മിക്കുമെന്നാണ് പൊതുമരാമത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മലയോര ഹൈവേ നിർമ്മാണം തുടങ്ങി 8വർഷം പിന്നിടുമ്പോൾ പുതിയ പാലത്തെക്കുറിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ലായിരുന്നു. അടിത്തറ പൊളിഞ്ഞ പാലം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |