SignIn
Kerala Kaumudi Online
Saturday, 07 March 2026 10.01 AM IST

വിതുര വലിയവേങ്കാട് സ്കൂളിന് ശാപമോക്ഷം

Increase Font Size Decrease Font Size Print Page
valiyavenkad

വിതുര: വിതുര പഞ്ചായത്തിലെ മേമല വലിയവേങ്കാട് പ്രവർത്തിക്കുന്ന വിതുര വിവേകദായിനി ഗവ.യു.പി.എസിന് ഒടുവിൽ ശാപമോക്ഷമായി. ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച 60ലക്ഷം രൂപ വിനിയോഗിച്ചുള്ള മന്ദിരവും സംസ്ഥാനസർക്കാർ സ്റ്റാഴ്സ് പദ്ധതിയിലുൾപ്പെടുത്തി 10ലക്ഷം രൂപ വിനിയോഗിച്ച് വർണകൂടാരവും നിർമ്മിച്ചു. നേരത്തേ സ്കൂളിന്റെ പരിതാപഅവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ സ്കൂൾ സന്ദർശിക്കുകയും പുതിയ മന്ദിരത്തിനായി 50ലക്ഷം രൂപ അനുവദിക്കുകയും ഒരുനില നിർമ്മിക്കുകയും ചെയ്തു. രണ്ടാംനില ഇപ്പോൾ പൂർത്തീകരിച്ചു. പണ്ട് അഞ്ഞൂറിൽപ്പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂൾ പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വളരെ മുന്നിലായിരുന്നു. ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞു. സ്കൂൾ വർഷങ്ങളായി പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ്. പി.ടി.എ പ്രസിഡന്റ് മേമല ബിജുവും നിവേദനം നൽകിയിരുന്നു. തുടർന്ന് എം.എൽ.എ ജി.സ്റ്റീഫൻ സ്കൂൾ സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ്നൽകി. മന്ത്രി വി.ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ദിരം നിർമ്മിക്കാൻ അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. വിവേകദായിനി സ്കൂളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ച ജി.സ്റ്റീഫൻ എം.എൽ.എയ്ക്ക് പി.ടി.എ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

എം.എൽ.എ ജി.സ്റ്റീഫൻ അനുദിച്ചത് --60 ലക്ഷം

കെ.എസ്.ശബരിനാഥൻ -50 ലക്ഷം

വർണകൂടാരം -10ലക്ഷം

പുതിയമന്ദിരം ഉദ്ഘാടനം

മേമല വലിയവേങ്കാട് വിവേകദായിനി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമിഷംനാദ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബിജുകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ, ജില്ലാപഞ്ചായത്തഗം ജെ.ഹിയ,പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് വി.സി.അഭിലാഷ്, തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനപ്പെട്ടിരമ,എസ്.എസ്.വിജിത്ര,എൻ.എസ്.ഹാഷിം,ഷംനാനവാസ്,തോട്ടുമുക്ക് അൻസർ,ബിന്ദുജോൺസ്,ഷീജ.വി, ഷൈലാബീഗം,എസ്.എസ്.പ്രേംകുമാർ,ഹെഡ്മിസ്ട്രസ് പി.ആർ.ഉദയ,തച്ചൻകോട് വേണുഗോപാൽ,മുഹമ്മദ് റാഫി,ആതിര,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.