
തിരുവനന്തപുരം: ഉള്ളൂർ കൃഷിഭവനിൽ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന കൃഷി സമൃദ്ധി റീട്ടെയിൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനവും ഓൺലൈൻ മാർക്കറ്റിന്റെ ലോഗോ പ്രകാശനവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
യന്ത്രോപകരണങ്ങളുടെ കൈമാറ്റം നഗരസഭ മേയർ വി.വി. രാജേഷ് നിർവഹിച്ചു. ആദ്യ വില്പന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത്ത് ചെമ്പഴന്തി ഉദയന് നൽകി നിർവഹിച്ചു. നാലാഞ്ചിറ അവാർഡ് കൗൺസിലർ ത്രേസ്യാമ്മ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രേഷ്മ,ലിജു,മിനി,അനിത അലക്സ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ആർ, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല.പി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |