
തിരുവനന്തപുരം: ഈജിപ്തിലെ അൽ അസ്ഹർ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ഖുർആൻ മത്സരത്തിൽ ഫൈനലിലെത്തിയ മുഹമ്മദ് സൽമാനെ വള്ളക്കടവ് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് എ.സൈഫുദ്ധീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബീമാപള്ളി ചീഫ് ഇമാം ഹാഫിസ് നിസാമുദ്ധീൻ അസ്ഹരി കുമ്മനം അനുമോദന പ്രഭാഷണം നടത്തി. വിഴിഞ്ഞം അബ്ദുറഹ്‌മാൻ സഖാഫി,എസ്.എം.ഹനീഫ ഹാജി,ഡോ.അൻവർ നാസർ, എം.അബ്ദുൾറഷീദ്,എ.സംഷീർ,എ.മിയാനുദ്ധീൻ,എം.കെ.അഷ്റഫുദ്ധീൻ,അബുബക്കർ സിദ്ധീഖ് ഹാജി,നിയാസ് ഹിലാൽ, നാസർ ബദർ,ഇമാമുമാരായ അനസ് മിസ്ബാഹി,സുനീർ മഹ്ളരി,അഷ്റഫ് സഖാഫി,അസ്അദ് അഹ്സനി എന്നിവർ സാംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |