
തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് തിരഞ്ഞെടുപ്പ് അവബോധ പരിപാടി സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.ജെ.ലെജി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ തെരുവ് നാടകം അവതരിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ്,ഡോ.ഡി.പ്രീതാരാജ്,സീനിയർ വോളന്റിയർമാരായ മാധവ് രാജ്,ആൻസിരാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |