കാർഷിക കോളേജിൽ പരിശീലനം
Thursday 07 May 2026 1:16 AM IST
വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന കൈറ്റ് വെള്ളായണിയിൽ 18ന് ചക്ക:വിളവെടുപ്പാനന്തര സാങ്കേതിക വിദ്യകളും മൂല്യവർദ്ധിത ഉത്പന്നങ്ങളും,21ന് ഫലവൃക്ഷങ്ങളിലെ കായിക പ്രജനന രീതികൾ: ബഡിംഗ്, ലെയറിംഗ്,ഗ്രാഫ്ടിംഗ്, 23ന് നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ,26ന് കുരുമുളക് കൃഷി,30ന് ഇൻഡോർ സസ്യങ്ങൾ: ഇനങ്ങളും നടീൽ രീതികളും എന്നീ ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 4വരെ വിളിച്ച് രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷൻ ഫീസ് 500രൂപ.50പേർക്ക് മാത്രമാണ് പ്രവേശനം.