പ്രതിഷേധ പ്രകടനം
Thursday 07 May 2026 1:51 AM IST
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിനെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി.പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആസ്ഥാനത്തിന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ജയൻ.പി.വിജയൻ,യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സംസ്ഥാന കമ്മിറ്റിയംഗം മാത്യു.എം.അലക്സ്,കെ.ജി.ഒ.എ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി എം.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.