ഈശ്വരാംബ വാരാഘോഷത്തിന് സമാപനം
Thursday 07 May 2026 1:01 AM IST
തിരുവനന്തപുരം: ശ്രീ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിലുള്ള ഈശ്വരാംബ വാരാഘോഷം സമാപിച്ചു.സിറ്റി സമിതിയിൽ നടന്ന സമ്മേളനം പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ ഡോ.ബി.അരുന്ധതി ഉദ്ഘാടനം ചെയ്തു.ബാലവികാസ് വിദ്യാർത്ഥി ശ്രീറാം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ,ജില്ലാ പ്രസിഡന്റ് ആർ.ജി.വിനോദ് ബാബു,സ്റ്റേറ്റ് കോഓർഡിനേറ്റർ ആശ റോയ്,ജില്ലാ കോഓർഡിനേറ്റർമാരായ ഡോ.ബി.സുരേന്ദ്രൻ,ശ്രീദേവി,വിദ്യാർത്ഥികളായ ഐശ്വര്യ,കീർത്തന എന്നിവർ സംസാരിച്ചു.ബാലവികാസ് കുട്ടികളുടെ സത്യപ്രതിജ്ഞയും മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.