'യാഗാശ്വങ്ങളുടെ ദുഃഖങ്ങൾ' പ്രകാശനം ഇന്ന്

Monday 11 May 2026 1:10 AM IST

തിരുവനന്തപുരം: ഡോ.കെ.സി.ജയകുമാർ എഴുതിയ 'യാഗാശ്വങ്ങളുടെ ദുഃഖങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. വിഴിഞ്ഞം പോർട്ട് ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ്ജ് ഓണക്കൂർ പുസ്തക പ്രകാശനം നിർവഹിക്കും. പ്രൊഫ.ചന്ദ്രമതി ആദ്യപ്രതി ഏറ്റുവാങ്ങും. കെ.ജി.അജിത്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.ജഗത്സിംഗ് പുസ്തക പരിചയം നടത്തും.