ഗുരു നിത്യചൈതന്യയതി സ്മൃതി സായാഹ്നം
Thursday 14 May 2026 1:19 AM IST
തിരുവനന്തപുരം : ഗുരു വീക്ഷണം സാംസ്കാരിക കൂട്ടായ്‌മ ഗുരു നിത്യചൈതന്യയതി സമാധി വാർഷികവും ഗുരുമുനി നാരായണപ്രസാദ് സമാധി ആചരണവും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 2.30 മുതൽ 6 വരെ പേട്ട കെ.ബാലകൃഷ്‌ണൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങ് ഡോ.ഇന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ഡോ.കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിക്കും.പ്രൊ.ശിശുപാലൻ ഗുരു നിത്യചൈതന്യയതി അനുസ്മരണ പ്രഭാഷണവും അരുവിയോട് വിശ്വംഭരൻ ഗുരു മുനി നാരായണപ്രസാദ് അനുസ്‌മരണ പ്രഭാഷണവും നടത്തും.