മഹതി പുരസ്‌കാരം

Monday 18 May 2026 1:57 AM IST

വർക്കല: നാരദമഹർഷിയുടെ വീണയായ മഹതിയുടെ പേരിലുള്ള ഇത്തവണത്തെ പുരസ്‌കാരത്തിന് വർക്കല ജി.എസ്.പിള്ള അർഹനായി. 24ന് വർക്കല പേരേറ്റിൽ കോളൂർ നാഗർകാവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പിതൃദേവട്രസ്റ്റ് വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം നൽകും. പ്രൊഫ.ജയരാജ്,വർക്കല ജനാർദ്ദനൻ,പുന്നമൂട് അശോകൻ,കോളൂർ ദിലീപൻ,ജി.ഉണ്ണികൃഷ്ണൻനായർ,അഡ്വ.എം.പ്രസാദ്,ബിജു കോട്ടപ്പുറം തുടങ്ങിയവർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് വർക്കല സജീവ് അറിയിച്ചു.