കുഴിത്തുറ സാഹിത്യ സൗഹൃദ വേദി

Monday 18 May 2026 12:11 AM IST

കുഴിത്തുറ: കുഴിത്തുറ സാഹിത്യ സൗഹൃദ വേദിയുടെ 5 -ാം വാർഷിക സമ്മേളനം നടൻ എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹൻകുമാർ എസ്.കുഴിത്തുറ അദ്ധ്യക്ഷനായി. നന്ദകുമാർ,ഡോ.എസ് പ്രഭാകർ, ഡോ.വിളക്കുടി രാജേന്ദ്രൻ,അഡ്വ.കൃഷ്ണകുമാർ,വിവാ വിജയൻ,സുപ്രഭാ ദേവി,ഡോ.ബി സേവ്യർദാസ്,ഡോ.പ്രശോഭ് മാധവൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി മോഹൻ കുമാർ എസ്.കുഴിത്തുറ,സെക്രട്ടറിയായി കെ.നന്ദകുമാർ,ട്രഷറർ ബി.സജിത് കുമാർ,വൈസ് പ്രസിഡന്റ് ബാബു, ജോയിൻ സെക്രട്ടറി എസ്.ഗിരിജ കുമാരി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.