204 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Monday 18 May 2026 12:03 AM IST

നാഗർകോവിൽ: അഞ്ചുഗ്രാമിൽ 204 കിലോ നിരോധിത പുകയില ഉത്പനങ്ങളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മയിലാടി സ്വദേശി സെൽവകുമാർ, മഹേഷ്‌ എന്നിവരാണ് അറസ്റ്റിലായത്.അഞ്ചുഗ്രാം ചുറ്റുവട്ടാരത്തിൽ പുകയില ഉത്പനങ്ങൾ വിൽക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പനങ്ങൾ പിടിക്കൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.