ബിന്ദു കൃഷ്ണയുടെ മന്ത്രി പദവി: ആഹ്ലാദനിറവിൽ അഴൂർ

Tuesday 19 May 2026 1:01 AM IST

ചിറയിൻകീഴ്: പെരുങ്ങുഴിയുടെ മരുമകളായ ബിന്ദുകൃഷ്ണയുടെ മന്ത്രി പദവിയിൽ സന്തോഷമറിയിച്ച് പെരുങ്ങുഴി സ്വദേശികൾ. പെരുങ്ങുഴി ഇടഞ്ഞുംമൂല പ്രസന്ന ഭവനിൽ ( മട്ടുപ്പാവ്) അഡ്വ.എസ്. കൃഷ്ണകുമാറിന്റെ ഭാര്യയാണ് ബിന്ദുകൃഷ്ണ. മന്ത്രിയായി ചുമതലയേൽക്കുന്നത് നേരിട്ട് കാണാൻ ബന്ധുക്കളും നാട്ടുകാരും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയിരുന്നു. അഡ്വ.എസ്.കൃഷ്ണകുമാർ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. മുൻ അഴൂർ പഞ്ചായത്തംഗവും മുൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗവും കൂടിയാണ്. കൊല്ലം മണ്ഡലത്തിലെ എം.എൽ.എ ആണെങ്കിലും വീടായ പെരുങ്ങുഴി ഇടഞ്ഞുംമൂല നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി കുടുംബസമേതം ബിന്ദു യാത്രതിരിച്ചത്. ഏക മകൻ കെ.കെ. ശ്രീകൃഷ്ണ എൽ.എൽ.ബി വിദ്യാർത്ഥിയാണ്.