അപേക്ഷിക്കാം

Thursday 21 May 2026 1:06 AM IST

തിരുവനന്തപുരം: വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന രാത്രികാല ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.യോഗ്യത: പത്താം ക്ലാസ്.35നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർ 26ന് രാവിലെ 11ന് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം.സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും വിമുക്ത ഭടന്മാർക്കും മുൻഗണന.ഫോൺ: 0471 2223594.