സാബു ശങ്കറിന് പുരസ്‌കാരം

Saturday 23 May 2026 1:07 AM IST

തിരുവനന്തപുരം: ലണ്ടൻ മലയാളി കൗൺസിലിന്റെ നോവൽ അവാർഡിന് സാബു ശങ്കർ രചിച്ച 'ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി' എന്ന നോവൽ തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.നാളെ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന ഫിൽക ഫിലിം ഫെസ്റ്റിവൽ ചടങ്ങിൽ മന്ത്രി സി.പി.ജോൺ പുരസ്‌കാരം നൽകും.