ശാന്തുമൂല ശാന്തിനഗറിൽ കുടിവെള്ളം കിട്ടാക്കനി

Saturday 23 May 2026 1:52 AM IST

മലയിൻകീഴ്: ശാന്തുമൂല ശ്രീനാരായണ ലെയിൻ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം.പൈപ്പ് വെള്ളം കിട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞു.പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലുൾപ്പെട്ട ഈ പ്രദേശത്ത് ഇപ്പോഴും വെള്ളം ലഭ്യമായിട്ടില്ല.താഴ്ന്ന ഭാഗത്ത് നേരിയ തോതിൽ വെള്ളമുണ്ടെങ്കിലും ഉയർന്ന പ്രദേശത്ത് വെള്ളമെത്തിയിട്ടില്ല.പ്രദേശവാസികളിൽ ചിലർ വീടുകൾ പൂട്ടി ബന്ധു വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു.പഞ്ചായത്ത് അംഗവും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും വാട്ടർ അതോറിട്ടി അധികൃതരോട് ഇതുസംബന്ധിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.