SignIn
Kerala Kaumudi Online
Saturday, 25 April 2026 2.05 PM IST

പരിഹാരമാകുമോ പുത്തൻ പദ്ധതി

Increase Font Size Decrease Font Size Print Page
mar01a

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി പദ്ധതി തയ്യാറായി. കിഫ്ബി ഫണ്ടിൽ നിന്ന് 36.10 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. കേരളത്തിൽ 571.75 കോടി രൂപ കിഫ്ബിയിൽ നിന്ന് ചെലവിട്ട് നടപ്പാക്കുന്ന ഏഴ് പദ്ധതികളിലൊന്നാണ് മുദാക്കൽ കുടിവെള്ള പദ്ധതി. അയിലത്ത് ചെക്ക്ഡാം നിർമ്മിച്ച് കുടിവെള്ള സംഭരണം ഒരുക്കിയ ശേഷമാവും പദ്ധതി കമ്മിഷൻ ചെയ്യുക. രണ്ട് ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആദ്യമായി ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കും. ഇതിനായി 1.4 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. മുദാക്കൽ പഞ്ചായത്തിൽ “ജപ്പാൻ കുടിവെള്ള പദ്ധതി” വഴിയാണ് ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നത്. പല ഉയർന്ന പ്രദേശങ്ങളിലും ഈ പദ്ധതിപ്രകാരം കുടിവെള്ളം എത്തിക്കാനായിട്ടില്ല. കുന്നുകളും പാറക്കെട്ടുകളുമുള്ള പഞ്ചായത്തിലെ പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരുടെ കുടിവെള്ള പ്രശ്നം മനസിലാക്കി ഇവിടുത്തെ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശി ഇടപെട്ടാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്താനായി വാമനപുരം നദിയിൽ അയിലത്തിന് സമീപം ചെക്ക് ഡാം നിർമ്മിക്കും. ഈ പ്രദേശത്താവും പമ്പ് ഹൗസും ജല ശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കുക. ഇതിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി 1.4 കോടി രൂപയും സംഭരണി നിർമ്മിക്കാൻ 15 കോടിയും വകയിരിത്തിയിട്ടുണ്ട്.

ഒന്നാം ഘട്ടത്തിൽ - 26.10 കോടി
രണ്ടാം ഘട്ടത്തിൽ - 10 കോടി
ഭൂമി ഏറ്റെടുക്കാൻ -1.4 കോടി
ജലസംഭരണി നിർമ്മാണത്തിന്- 15 കോടി

സംഭരണി നിർമ്മിക്കുന്നത്

വാളക്കാടിന് സമീപം മേനംകുളം കുടിവെള്ള പദ്ധതിയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സംഭരണി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ഭൂമി കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. പദ്ധതിക്ക് അംഗീകാരം ലഭിച്ച് തുക വകയിരുത്തിയതോടെ കരാർ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധികൃതർ. ഒരു മാസത്തിനകം നിർമാണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തിൽ

വേനൽ കടുക്കുന്ന ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിൽ ഇവിടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ഇത് വർഷങ്ങളായി തുടരുന്ന ദുരിത മുഖമാണ്. ഓരോ വർഷവും വേനൽ കടുക്കുമ്പോൾ പഞ്ചായത്തും രാഷ്ട്രീയക്കാരും ഉടൻ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് 25 വർഷത്തോളമായി. ഇപ്പോഴാണ് ഈ പ്രശ്നത്തിന് പരിഹാര പദ്ധതി നടപ്പായത്.

മുദാക്കൽ പഞ്ചായത്തിൽ വർഷങ്ങളായുള്ള കുടിവെള്ള പ്രശ്ന പരിഹാരത്തിന് ഈ പദ്ധതി സഹായിക്കും. വേനൽകാലമായാൽ ജനം കുടിവെള്ളത്തിനായി അലയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. അടിയന്തര പ്രാധാന്യത്തോടെ ഇത് ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു.

വി. ശശി, ഡെപ്യൂട്ടി സ്പീക്കർ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.