
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 190 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 298 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 124 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. നിലവിൽ 2,764 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളെത്തുടർന്ന് ഇന്നലെ 1,297 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,357 പേർ വീടുകളിലും 48 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 1,837 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |