SignIn
Kerala Kaumudi Online
Saturday, 25 April 2026 4.19 AM IST

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ട് ഇന്നുമുതൽ

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ഇന്നുമുതൽ അവരവരുടെ മണ്ഡലങ്ങളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി പോസ്റ്റൽ വോട്ട് രേഖപ്പെടുത്താം.ഏപ്രിൽ മൂന്നു വരെയാണ് സൗകര്യം. വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്ന ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ പോസ്റ്റൽ വോട്ട് ചെയ്യാം.സമ്മതിദായകർ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡോ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡോ നിർബന്ധമായും കൈയിൽ കരുതണം.

ജില്ലയിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ
(നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ)

  • വർക്കല - എൻ.എം.എസ്. എൽ.പി.എസ്. പുത്തൻചന്ത, വർക്കല
  • ആറ്റിങ്ങൽ - ഗവ. മോഡൽ എച്ച്.എസ്.എസ്. ആറ്റിങ്ങൽ
  • ചിറയിൻകീഴ് - ഗവ. എൽ.പി. സ്‌കൂൾ, കോരാണി
  • നെടുമങ്ങാട് - ടൗൺ എൽ.പി.എസ്, ബസ് സ്റ്റാൻഡിനു സമീപം നെടുമങ്ങാട്
  • വാമനപുരം - ഗവ. എച്ച്.എസ്.എസ്. വെഞ്ഞാറമൂട്
  • കഴക്കൂട്ടം - ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസ്,(പോത്തകോട്)
  • വട്ടിയൂർക്കാവ് - സ്‌പെഷ്യൽ തഹസിൽദാർ എൽ.എ, കിഫ്ബി നം.1, എൽ.ആർ.എം. ക്യാംപ് ഓഫീസ്
  • തിരുവനന്തപുരം -എസ്.എം.വി. ബോയ്സ് എച്ച്.എസ്.എസ്. തിരുവനന്തപുരം
  • നേമം -ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനീയറിംഗ് പാപ്പനംകോട്
  • അരുവിക്കര -ഗവ. യു.പി.എസ്. വെള്ളനാട്
  • പാറശാല -എം.ജി.എൻ.ആർ.ഇ.ജി.എസ്. ഹാൾ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പാറശാല
  • കാട്ടാക്കട -ഗവ. എൽ.പി.എസ്, കുളത്തുമ്മൽ, കാട്ടാക്കട
  • കോവളം -ജി.എച്ച്.എസ്. ബാലരാമപുരം
  • നെയ്യാറ്റിൻകര -വന്യൂ റിക്കവറി തഹസിൽദാരുടെ കാര്യാലയം,നെയ്യാറ്റിൻകര
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.