പൂവാർ: സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും മിനിസ്ട്രി ഒഫ് യൂത്ത് അഫേഴ്സ് ആൻഡ് സ്പോർട്സിന്റെയും അംഗീകാരത്തോടെ സംസ്ഥാന അമേച്വർ കിക്ക് ബോക്സിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന സംസ്ഥാന കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുൽ റഹ്മാ൯ മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ പ്രദീപ് എസ്, സ്പോർട്സ് കൗൺസിൽ നോമിനി വാസുണ്ണി എന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി വിവേക് സ്വാഗതവും സംസ്ഥാന ട്രഷറർ വിഷ്ണു നന്ദിയും പറഞ്ഞു. അഞ്ഞൂറിൽപ്പരം കായികതാരങ്ങൾ പങ്കെടുത്ത സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയികളെ 21 മുതൽ 25 വരെ പൂനെയിൽ നടക്കുന്ന ദേശീയ കേഡറ്റ്സ് ആൻഡ് ജൂനിയേഴ്സ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുത്തു.സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ജില്ല ഫസ്റ്റ് റണ്ണറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |