തിരുവനന്തപുരം: വെങ്ങാനൂരിലെ പൗർണ്ണമിക്കാവിൽ 14 ദിവസമായി നടക്കുന്ന യജ്ഞങ്ങൾ ഇന്ന് അവസാനിക്കും. വൈകിട്ട് ആറിന് തിളച്ച എണ്ണയിൽ നീരാട്ട് നടക്കും. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ കാർമ്മികത്വത്തിൽ നടന്ന അക്ഷരയജ്ഞവും ദേവീ ഭാഗവത നവാഹ യജ്ഞവും ഹാലാസ്യ ശിവ മാഹാത്മ്യയജ്ഞവും ഇന്ന് സമാപിക്കും. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് അക്ഷരദേവതമാരുടെ മുന്നിൽ അക്ഷരമെഴുതാൻ അവസരം കൊടുത്തത് ശ്രദ്ധേയമായി. ദ്രാവിഡ ആചാരമാണ് തിളച്ച എണ്ണയിലെ നീരാട്ടും മഞ്ഞപ്പാൽ നീരാട്ടും. ആറരയ്ക്ക് മഞ്ഞപ്പാൽ നീരാട്ടും വലിയ പൂപ്പടയും ഒമ്പത് മണിക്ക് വലിയ ഗുരുസിയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |