തിരുവനന്തപുരം: ലോക ക്ഷീരദിനത്തിന്റെ ഭാഗമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പട്ടത്തെ യൂണിയൻ ആസ്ഥാനമായ ക്ഷീരഭവനിൽ പണികഴിപ്പിച്ച ഡോ. വർഗീസ് കുര്യൻ സ്മാരക ഹാൾ തുറന്നു. മിൽമ മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വി.എസ്.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട, ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ റസൂൽഖാൻ, ഫിനാൻസ് മാനേജർ വിൽസൻ എന്നിവർ സംസാരിച്ചു. നഗരത്തിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി 'മിൽമ ചരിത്രവും സമകാലിക പ്രസക്തിയും', 'ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്ക്" എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ഹരിലാൽ, വിമുക്തി കോഓർഡിനേറ്റർ വിഘ്നേഷ് എസ്.എ എന്നിവർ ക്ലാസുകൾ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |