കിളിമാനൂർ: പണം കടം കൊടുക്കാത്തതിന് ബന്ധുവായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.പാപ്പാല സ്വദേശി അനീഷ്(29)ആണ് അറസ്റ്റിലായത് . പണം കടം കൊടുക്കാത്തതിന് ബന്ധുവായ പാപ്പാല സ്വദേശി മനു(30) നെ മർദ്ദിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു . ബന്ധുക്കളായ ഇരുവരും മദ്യപിച്ച ശേഷം പണത്തെ ചൊല്ലി തർക്കം ആരംഭിക്കുകയും അനീഷ് പാറക്കല്ലെടുത്ത് മനുവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ മനു ഹോസ്പിറ്റലിൽ ചികിത്സയിലാണ് . റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ സനൂജ് , സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ , എ.എസ് .ഐ താഹിറുദ്ദീൻ എസ്. സി. പി സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |