SignIn
Kerala Kaumudi Online
Thursday, 28 March 2024 1.59 PM IST

ഇന്റർ സ്കൂൾ കാവ്യകഥന മത്സരം

തിരുവനന്തപുരം: മഹാകവി ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് കാവ്യകഥന മത്സരം സംഘടിപ്പിക്കും. 21ന് രാവിലെ 9ന് ജഗതി ഉള്ളൂർ സ്മാരക ഹാളിൽ നടക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാലയത്തിന് ഡോ.പി.കെ നാരായണപിള്ള ഷഷ്ട്യബ്ദപൂർത്തി സ്മാരക റോളിംഗ് ട്രോഫിയും വിദ്യാർത്ഥികൾക്ക് വിവിധ സമ്മാനങ്ങളും നൽകും. മലയാളത്തിലെ ഏത് കവിയുടെയും കാവ്യഭാഗങ്ങൾ ചൊല്ലാവുന്നതാണ്. 20 വരിയിൽ കുറയാതെ ചൊല്ലാൻ അഞ്ചുമിനിട്ട് അനുവദിക്കും.ഒരേ വിഭാഗത്തിൽ നിന്ന് (എൽ.പി,യു.പി,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി) മൂന്ന് വിദ്യാർത്ഥികൾക്ക് വീതം മത്സരിക്കാം. താത്പ്പര്യമുള്ളവർ പഠിക്കുന്ന സ്കൂളിലെ പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ 16നകം സെക്രട്ടറി ഉള്ളൂർ സ്മാരകം,ജഗതി തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം.ഫോൺ: 9446523375.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.