തിരുവനന്തപുരം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്രബോധം വളർത്താനും ശാസ്ത്രപഠനം രസകരമാക്കുന്നതിനുമായി ബാല ശാസ്ത്രോത്സവം സംഘടിപ്പിക്കും.കുട്ടികളുടെ 60 സംഘങ്ങൾ 60 ശാസ്ത്ര പരീക്ഷണങ്ങൾ ഒരേ സമയം അവതരിപ്പിക്കും.
14, 15 തിയതികളിൽ വഴുതക്കാട് കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്രോത്സവം രാവിലെ 11.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ശാസ്ത്രപരീക്ഷണങ്ങളുടെ കൈപ്പുസ്തകം മേയർ ആര്യ രാജേന്ദ്രൻ പ്രകാശനം ചെയ്യും.പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. ജി. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംഘാടകസമിതി ചെയർപേഴ്സൺ രാഖി രവികുമാർ,സ്കൂൾ പി.ടി.എ പ്രസിഡന്റ് റഷീദ് ആനപ്പുറം,പ്രിൻസിപ്പൽ വി.ഗ്രീഷ്മ,പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ വി.രാജേഷ് ബാബു, സംഘാടകസമിതി ജനറൽ കൺവീനർ ജി. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.14, 15 തിയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കുട്ടികൾക്കും മുതിർന്നവർക്കും ബാലശാസ്ത്രോത്സവം കാണാം. പ്രവേശനം സൗജന്യമാണ്. 14 ന് രാവിലെ 9.30ന് പരീക്ഷണങ്ങളുടെ സജ്ജീകരണവും അവതരണങ്ങളും ആരംഭിക്കും. ഈ പരീക്ഷണങ്ങൾ കാണാനും ചെയ്തുനോക്കാനും എല്ലാ കുട്ടികൾക്കും അവസരം ലഭിക്കും.15ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന യോഗത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡന്റ് ബി. രമേഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |