സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ രണ്ട് യുവാക്കളെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് അധികൃതർ പിടികൂടി. പാലക്കാട് അരനെല്ലൂർ പള്ളിക്കാട്ടുതൊടി പി.ടി.ഹാഷിം (25) അരനെല്ലൂർ പടിപ്പുര വീട്ടിൽ പി.ജുനൈസ് (23)എന്നിവരെയാണ് 27.02 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയുടെ സിഫ്റ്റ് ബസിലാണ് മയക്കുമരുന്നു കടത്തികൊണ്ടുവന്നത്. പാലക്കാട് വിതരണത്തിനായി ബാഗ്ലൂരിൽ നിന്ന് വാങ്ങികൊണ്ടുവരികയായിരുന്നു. പൊതു മാർക്കറ്റിൽ ഇതിന് 50000 രൂപ വിലയുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, പ്രിവന്റീവ് ഓഫിസർമാരായ പി.കെ പ്രഭാകരൻ, ടി.ബി അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ ബാലകൃഷ്ണൻ, കെ.കെ സുധീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |