നെയ്യാറ്റിൻകര: താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ കലോത്സവം സമാപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഡോ.എം.എ.സാദത്ത്, ആർ.അജിത, കൂട്ടപ്പന വാർഡ് കൗൺസിലർ എൻ.മഹേഷ്, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, തിരുപുറം ശശികുമാരൻ നായർ, എം.രവീന്ദ്രൻ, ഗിരിജാദേവി, എം.ശ്രീകുമാരൻ നായർ എന്നിവർ പങ്കെടുത്തു. ഫ്രാൻ കലാതിലകമായി നെല്ലിമൂട് കോൺവെന്റിലെ ആദിത്യ യു.വി (വെൺപകൽ പി.ടി.പി നഗർ) കലാപ്രതിഭയായി ഡോ.ജി.ആർ പബ്ലിക് സ്കൂളിലെ അഭിഷേക്.എ (തിരുപുറം) എന്നിവർ തിരഞ്ഞെടുത്തു. എൽ.പി, യു.പി വിഭാഗത്തിൽ ധ്വനി.എ.എസ് (കൂട്ടപ്പന), കാശിനാഥൻ എ.എസ് (ഈഴക്കുളം) ജിനി ജെ.ബി (പനവിള), അശ്വിൻ ബി. (അമ്മൻ നഗർ) എന്നിവർ കലാതിലകം, കലാപ്രതിഭ പട്ടം കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |