തൃശൂർ : മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് സൂപ്രണ്ടിനെ ആർ.എം.ഒ മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ഗവ.നേഴ്‌സസ് അസോസിയേഷന്റെ പരാതി. പുതിയ ട്രോമകെയർ ആരംഭിക്കാനായി ആർ.എസ്.ബി.വൈ, കെ.എ.എസ്.പി വഴി നിയമിതരായ സ്റ്റാഫ് നേഴ്‌സുമാരെ ഡ്യുട്ടി പോസ്റ്റിംഗുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നഴ്‌സിംഗ് സൂപ്രണ്ട് ടി.ബി.രാധാമണിയെ അപമാനിച്ചതെന്നാണ് പരാതി. നഴ്‌സുമാരുടെ ഡ്യൂട്ടി നിശ്ചയിക്കാനുള്ള പൂർണ അധികാരം നഴ്‌സിംഗ് സൂപ്രണ്ടിന് ആണെന്നിരിക്കെ, ആർ.എം.ഒ ഡോ.രൺദീപ് അനാവശ്യ ഇടപെടൽ നടത്തുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. ഇക്കാര്യത്തിൽ ആർ.എം.ഒക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികളായ സി.ബി.അനീഷ, സെക്രട്ടറി എം.എ.ഷീല എന്നിവർ സൂപ്രണ്ട് ഇൻ ചാർജിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |