തൃശൂർ: കവി പി. ഭാസ്‌കരന്റെ 16-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി തൃശൂരിൽ വനിതാ കലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി. ഭാസ്‌കരൻ - വാണി ജയറാം അനുസ്മരണം ഗായകൻ തൃശൂർ നൗഷാദ് ഉദ്ഘാടനം ചെയ്തു. വനിതകലാസാഹിതി ജില്ലാ പ്രസിഡന്റ് സി.കെ. രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. ജ്യോതിലക്ഷ്മി, യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് സോമൻ താമരക്കുളം, ജേക്കബ് ബെഞ്ചമിൻ, പി.വി. ദീപ്തി, പ്രീത ഹരീഷ്, ആന്റണി കടവിൽ, ഓമന പൊവ്വാർ, ഷാജി കാക്കശ്ശേരി, ജോയിന്റ് സെക്രട്ടറി പ്രഭ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |