തൃശൂർ: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ പെൺകുട്ടികളുടെ ജില്ലാതല ഫുട്‌ബോൾ ടൂർണമെന്റ് കൂർക്കഞ്ചേരി ഹേയ്‌നിസ് സ്‌പോർട്‌സ് ആൻഡ് ഫിറ്റ്‌നസ് സെന്ററിൽ നടത്തി. കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ എസ്.സി. നിർമ്മൽ ബോൾ കിക്ക് ഓഫ് ചെയ്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിൽ ഏങ്ങണ്ടിയൂർ ടീം വിജയികളും ഇരിങ്ങാലക്കുട ടീം റണ്ണേഴ്‌സ് അപ്പും ആയി. ജില്ലയിലെ വിവിധ സി.ഡി.എസുകളെ പ്രധിനിധീകരിച്ചുള്ള ബാലസഭ പെൺകുട്ടികളുടെ ടീമുകൾ ആണ് ജില്ലാതല ടൂർണമെന്റിൽ പങ്കെടുത്തത്. 16 ടീമുകളിലായി വിവിധ സി.ഡി.എസുകളിൽ നിന്നും 200 പരം ബാലസഭ പെൺകുട്ടികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |