തൃശൂർ: രക്തദാനം ചെയ്യുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർമാരെ വിലക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കടുത്ത ലിംഗവിവേചനവും അവരോടുള്ള നീതിനിഷേധവുമാണെന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് സെന്റർ പ്രൊഫസറും രക്തദാന സേവനങ്ങളുടെ ജില്ലാ നോഡൽ ഓഫീസറുമായ ഡോ. സജിത്ത് വിളമ്പിൽ. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജെൻഡർ വിഷയസമിതി, ആരോഗ്യ വിഷയസമിതി, യുവസമിതി എന്നിവർ ലോകാരോഗ്യദിനത്തിൽ സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ 'രക്തദാനം: ചരിത്രം, ശാസ്ത്രം, സമൂഹം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സി.എൽ. ജോഷി അദ്ധ്യക്ഷനായി. കേന്ദ്ര നിർവാഹകസമിതി അംഗം ടി. സത്യനാരായണൻ, ടി.എ. സുജിത്ത്, പി.ആർ. സ്റ്റാൻലി, വി.എച്ച്. അതുൽ, എം.ജി. ജയശ്രീ, ഡോ. കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |