തൃശൂർ: സമസ്ത കേരള വാരിയർ സമാജം ജില്ലാ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര യുവജനവേദിയുടെ സഹകരണത്തോടെ ചേർപ്പ് സി.എൻ.എൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന വാരിയേഴ്‌സ് ക്രിക്കറ്റ് ലീഗ് മത്സരം വാരിയർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി സി.ബി.എസ് വാരിയർ ഉദ്ഘാടനം ചെയ്തു. സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് അദ്ധ്യക്ഷനായി. കേന്ദ്ര യുവജനവേദി പ്രസിഡന്റ് ദിലീപ് രാജ്, യുവജന വേദി ജില്ലാ പ്രസിഡന്റ് ഓം കുമാർ, ടി.വി. ശങ്കരൻകുട്ടി വാരിയർ, സന്ദീപ് ബാലകൃഷ്ണൻ, ടി.ആർ. അരൂൺ, വി. ഗോപിക എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നായി 7 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |