സെലക്ഷൻ ട്രയൽസ് 24ന്
Wednesday 22 January 2025 12:00 AM IST
തൃശൂർ: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്കും സ്പോർട്സ് അക്കാഡമികളിലേക്കുമുള്ള ജില്ലയിലെ സെലക്ഷൻ ട്രയൽസ് 24ന് കുന്നംകുളം ജി.വി.എച്ച്.എസ്.എസിൽ നടക്കും. പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുമായി രാവിലെ ഒമ്പതിന് എത്തണം. 6, 7, 8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടാകും സെലക്ഷൻ. 9, 10 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ ലാറ്ററൽ എൻട്രിയിലൂടെയാണ് പ്രവേശനം. dsya.keala.gov.in എന്ന വെബ്സൈറ്റിൽ സെലക്ഷൻ ട്രയൽസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.