കലോത്സവ വിജയികൾക്ക് കേന്ദ്രമന്ത്രിയുടെ ആദരം, ഉപഹാരത്തോടൊപ്പം വിഷുകൈനീട്ടവും
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായ തൃശൂർ ജില്ലാ ടീമിനും സർഗപ്രതിഭകൾക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആദരം. സ്‌കൂൾ കലോത്സവം, അറബി കലോത്സവം, സംസ്‌കൃതോത്സവം എന്നിവയിൽ എ ഗ്രേഡും ബി ഗ്രേഡും നേടിയ കുട്ടികളെയും ജില്ലയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയങ്ങളെയും വിവിധ കമ്മിറ്റികളെയും കേന്ദ്രമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ ടീമിന് നേതൃത്വം നൽകിയ ഡി.ഡി എ.കെ.അജിത കുമാരി കേന്ദ്രമന്ത്രിയിൽ ഉപഹാരം സ്വീകരിച്ചു. ഹയർ സെക്കഡറി വിഭാഗത്തിൽ കൂടുതൽ പോയന്റ് നേടിയ ചെന്ത്രാപ്പിന്നി ഹയർ സെക്കഡറി സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ എന്നിവരെയും അനുമോദിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ മന്ത്രി ഉപഹാരത്തിനൊപ്പം വിഷുകൈനീട്ടവും നൽകി. കളക്ടർ അർജൂൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അൻസർ, റഫീഖ്, ഷൈല, നിഷ, രഘുനാഥ് സി.മേനോൻ, സി.പി.വർഗീസ് എന്നിവർ പങ്കെടുത്തു. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വാഗതനൃത്തം അവതരിപ്പിച്ചു. അതേസമയം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയർ അടക്കമുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല.