ഡി സോൺ കലോത്സവം സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കം, ഔദ്യോഗിക ഉദ്ഘാടനം വെെകിട്ട്

Sunday 26 January 2025 12:35 AM IST

മാള​: ഹോളി ഗ്രേസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സ്റ്റേജിന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ചലച്ചിത്രതാരം സലിംകുമാർ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ മുൻ എംഎൽഎ ടി.യു.രാധാകൃഷ്ണൻ അധ്യക്ഷനാകും. വി.ആർ.സുനിൽകുമാർ എം.എൽ.എ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

ഇന്നലെ സ്റ്റേജിതര മത്സരങ്ങളായ കവിതാരചന, ഓയിൽ പെയിന്റിംഗ്, പ്രസംഗ മത്സരം, കൊളാഷ് രംഗോലി, മോഡലിംഗ് ഡിബേറ്റ്, കാവ്യകേളി എന്നിവ നടന്നു.

ഇന്നത്തെ മത്സരങ്ങൾ:

സ്‌റ്റേജ്: നാലുകെട്ട്

രാവിലെ 9.30ന് ഭരതനാട്യം, രാത്രി 7ന് ശാസ്ത്രീയ നൃത്തം (കുച്ചിപുഡി, ഓഡിസി, കഥക്, മണിപുരി).

സ്‌റ്റേജ്: രണ്ടാമൂഴം

രാവിലെ 9ന് കോൽക്കളി, 10.45ന് ദഫ് മുട്ട്, 12ന് മിമിക്രി, 1ന് മൈം, 2.30ന് അറബനമുട്ട്, 3.30ന് ഒപ്പന, 7ന് വട്ടപ്പാട്ട്.

സ്‌റ്റേജ്: വാനപ്രസ്ഥം

രാവിലെ 9.30ന് മോണോ ആക്ട്, 1.30ന് കവിത പാരായണം, 6ന് കഥാപ്രസംഗം.

സ്റ്റേജ്: കാലം

രാവിലെ 9.30ന് ലളിതഗാനം, 12.45ന് ലളിതഗാനം, 5ന് ശാസ്ത്രീയ സംഗീതം, 6ന് ശാസ്ത്രീയ സംഗീതം.