താലപ്പൊലി ഭക്തിസാന്ദ്രം

Sunday 26 January 2025 12:36 AM IST

ആളൂർ: എസ്.എൻ.ഡി.പി സമാജം എടത്താടൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. നിർമാല്യം, ഉഷപൂജ, പന്തീരടി, പറനിറപ്പ്, ശ്രീമൂലസ്ഥാനത്തുനിന്നും എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കലശാഭിഷേകം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, തായമ്പക, മഹാഗുരുതി, താലിവരവ്, എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് 5 ആനകൾ അണിനിരന്നു. പല്ലാട്ട് ബ്രഹ്മദത്തൻ ദേവിയുടെ തിടമ്പേറ്റി. ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി ആല നാരായണൻകുട്ടി ശാന്തി, മേൽശാന്തി പ്രദീപ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. മേളത്തിന് പെരുവനം കുട്ടൻമാരാരും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നൽകി. സമാജം പ്രസിഡന്റ് ഇ.കെ.മാധവൻ, സെക്രട്ടറി ഇ.വി.സുബ്രഹ്മണ്യൻ, ട്രഷറർ ഇ.എ.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.