ദേശഭക്തി ഗാനമേള ഇന്ന്

Sunday 26 January 2025 12:37 AM IST

തൃശൂർ: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സൈനികർക്ക് ആദരമർപ്പിച്ച് തൃശൂർ നാദബ്രഹ്മം ഫൗണ്ടേഷൻ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 'ജയ് ജവാൻ 2025' എന്ന പേരിൽ സൈനിക പ്രണാമവും ദേശഭക്തി ഗാനമേളയും സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് തൃശൂർ സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഥമ ജയ് ജവാൻ സൈനിക പ്രണാമം മുൻ സൈനികൻ ഐ.എൽ. ദേവസിക്കും കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച കേണൽ ആർ.വിശ്വനാഥന്റെ പത്‌നി ജലജ വിശ്വനാഥനും നൽകി ആദരിക്കും. ഹൈക്കോടതി ജസ്റ്റിസ് പി.എം. മനോജ് ഉദ്ഘാടനം നിർവഹിക്കും. മേജർ രവി മുഖ്യപ്രഭാഷണം നടത്തും. കേണൽ എച്ച്. പത്മനാഭൻ, എം.ഡി. സോമശേഖർ, എച്ച്. ഗണേഷ്, സുനിൽ നമ്പൂതിരി, പ്രവീൺ സുകുമാരൻ തുടങ്ങിയവർ പ്രസംഗിക്കും.