ജയിലിൽ തടവുകാരെ സന്ദർശിച്ച് സംസാരിക്കാൻ ചാറ്റ് റൂം
Sunday 26 January 2025 12:38 AM IST
തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരെ സന്ദർശിച്ച് സംസാരിക്കാനുള്ള മാതൃകാ ചാറ്റ് റൂം സംവിധാനം ഉദ്ഘാടനം ചെയ്തു. ദീർഘകാല തടവുകാരുടെ അകാലവിടുതൽ ശുപാർശ ചെയ്യാനുള്ള ജയിൽ അഡ്വൈസറി ബോർഡ് യോഗത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ബോർഡ് ചെയർമാൻ ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഓൺലൈനായി പങ്കെടുത്തു. ജില്ലാ ജഡ്ജി പി.പി.സെയ്തലവി, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ജില്ലാ പ്രൊബേഷൻ ഓഫീസർ എസ്.ഗിഫ്റ്റ്സൺരാജ്, കെ.രവീന്ദ്രൻ, ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഒരേ സമയം അഞ്ച് പേർക്ക് സംസാരിക്കാം. തടവുകാരനും സന്ദർശകരും ഇരുന്നാണ് സംസാരിക്കുന്നത്. കൂടുതൽ സന്ദർശകർ വന്നാൽ ഫോണിലെ സ്പീക്കർ സംവിധാനം ഉപയോഗിക്കാം.