ശങ്കരൻകാവ് മകരപ്പത്താഘോഷം
Sunday 26 January 2025 12:40 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി ശങ്കരൻകാവ് ഭഗവതി ക്ഷേത്രത്തിലെ മകരപ്പത്താഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടി. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഒൻപതിന് പറയെടുപ്പ്, ഉച്ചതിരിഞ്ഞ് ഒന്നിന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, അയിലൂർ അനന്തനാരായണ ശർമ്മ, കലാമണ്ഡലം ഹരിഹരൻ, പെരുവനം വിനു മാരാർ, മച്ചാട് രാമചന്ദ്രൻ, പരക്കാട് ബാബു എന്നിവർ പഞ്ചവാദ്യത്തിൽ അണിനിരന്നു. 4.50ന് മേളത്തോടു കൂടി ആറ് ഗജവീരൻമാർ കൂട്ടിയെഴുന്നള്ളിപ്പിൽ അണി നിരന്നു. രാത്രി ഒൻപതിന് മട്ടന്നൂർ ശ്രീരാജിന്റേയും ചിറക്കൽ നിധീഷിന്റേയും ഡബ്ബിൾ തായമ്പക, പത്തിന് എഴുന്നള്ളിപ്പ്, പുലർച്ചെ 4.50ന് കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും.