തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ടതിന്റെ ഏഴാം വാർഷികത്തിൽ ഡി.സി.സി ഓഫീസിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ജനറൽ ആശുപത്രിയിലേക്ക് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി വീൽ ചെയറുകൾ നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. സുഷിൽ ഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വീൽ ചെയറുകൾ തൃശൂർ ജനറൽ ആശുപത്രിക്കായി വേണ്ടി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.കെ.അനൂപ്, ചീഫ് നഴ്‌സിംഗ് ഓഫീസർ കെ.പി.ആനി, നഴ്‌സിംഗ് സൂപ്രണ്ട് എം.ജ്യോതി എന്നിവർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |