മ്യൂസിക്ക് ഫൗണ്ടേഷൻ ഉദ്ഘാടനം

Tuesday 25 February 2025 12:01 AM IST

തൃപ്രയാർ: പി.ജയചന്ദ്രൻ മ്യൂസിക്ക് ഫൗണ്ടേഷൻ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മധു ശക്തീധര പണിക്കർ അധ്യക്ഷനായി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്ട് അനുസ്മരണം നടത്തി. പിന്നണി ഗായകൻ കിഷൻ ശ്രീബാൽ, സീരിയൽ നടൻ ഷൈജൻ ശ്രീവത്സം എന്നിവർ മുഖ്യാതിഥികളായി. ഗായിക സിയ ശ്രുതി, ഭിന്നശേഷി സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആഫ്രാ ഫാത്തിമ, ബാലതാരം അൻസാംഇനാസ, ഗിന്നസ് വേൾഡ് വിസ്മയ ബാലിക പ്രണയ പ്രശാന്ത് എന്നിവരെ ആദരിച്ചു. പ്രൊഫ. ദേവദാസ്, ഷൈൻ നെടിയിരിപ്പിൽ, ജയചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, പ്രീതി കഴിമ്പ്രം എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനവിരുന്ന് അരങ്ങേറി.