രാഷ്ട്രമിത്ര പുരസ്‌കാരം ജി. സുധാകരന്
Thursday 13 March 2025 12:00 AM IST
തൃശൂർ: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ രാഷ്ട്രമിത്ര അവാർഡിന് മുൻ മന്ത്രി ജി. സുധാകരനെ തെരഞ്ഞെടുത്തതായി ചെയർമാൻ പ്രഫ. പുന്നക്കൽ നാരായണൻ അറിയിച്ചു. ദേശമിത്ര അവാർഡ് ആലപ്പുഴ സ്വദേശി കവിയും അദ്ധ്യാപകനുമായ ഡോ. ഫിലിപ്പോസ് തത്തംപള്ളിക്കാണ്. ജില്ലാതല പുരസ്‌കാരങ്ങൾക്ക് വി.ഐ. ജോൺസൺ (തൃശൂർ), തലവടി കൃഷ്ണൻകുട്ടി (കോട്ടയം), പി.സി. റോക്കി (എറണാകുളം) എന്നിവർ അർഹരായി. ശനിയാഴ്ച രാവിലെ 10ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ലോക ഉപഭോക്തൃ ദിനാചരണ പരിപാടിയിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.എ. ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി കെ. നന്ദകുമാർ, ട്രഷറർ ജോർജ് തോമസ് എന്നിവരും പങ്കെടുത്തു.