തൃശൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടിയ മിന്നുന്ന ജയം തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരിച്ചുവരവിനുള്ള ഉൗർജം പകരുന്നതാണെന്നും തൃശൂരിൽ കോൺഗ്രസ് വലിയ നേട്ടം കരസ്ഥമാക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടിപ്പിക്കാൻ ഡി.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടി. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദം പ്രകടിപ്പിച്ചു. നേതാക്കളായ എം.പി.വിൻസെന്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ഡോ. നിജി ജസ്റ്റിൻ, കെ.കെ.ബാബു, കെ.എച്ച്.ഉസ്മാൻ ഖാൻ, കല്ലൂർ ബാബു, എൻ.എസ്.അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |